ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചൊരു പ്രതിവിധിയാണ് കറ്റാർവാഴ. എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചർമ്മം ആഗ്രഹിക്കാത്തവർ ആണോ നിങ്ങൾ? എന്നാണ് കറ്റാർ വാഴ ധൈര്യമായി ഉപയോഗിക്കാം
വരണ്ട ചർമ്മക്കാർക്ക് കറ്റാർവാഴ ഒരു മോയ്സ്ചറൈസർ പോലെ ഉപയോഗിക്കാവുന്നതാണ്.
കറ്റാർവാഴയിൽ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ മുഖത്തെ ചുളിവുകൾ മാറ്റാൻ സഹായിക്കുന്നു.
ആന്റി ഫംഗൽ, ആൻറി ബാക്ടീരിയൽ തുടങ്ങിയ ഗുണങ്ങൾ കൂടാതെ സാലിസിലിക് ഗുണങ്ങൾ കൂടി അടങ്ങിയതാണ് കറ്റാർ വാഴ.
ഒരു സ്പൂൺ കറ്റാർവാഴ നീരിൽ അര സ്പൂൺ കസ്തൂരി മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്താൽ മുഖത്തെ കരുവാളിപ്പ് അകറ്റുന്നകതിന് സഹായിക്കുന്നു.
കറ്റാർവാഴ ജെല്ലിൽ അൽപം വാഴപ്പഴം പേസ്റ്റും ഒരു ടീസ്പൂൺ തേനും മുഖത്തും കഴുത്തിലമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകി കളയുക. വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക