ശബരിമലയിൽ തീർത്ഥാടക തിരക്ക് കൂടുന്നു. മലചവിട്ടാതെ പല ഭക്തരും മടങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പന്തളത്ത് നെയ്ത്തേങ്ങ ഉടച്ചാണ് മടക്കം. മറ്റ് സംസ്ഥാനങ്ങളിലെ തീർത്ഥാടകരും പന്തളത്തെ ക്ഷേത്രത്തിൽ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി മാലയൂരി ആണ് മടങ്ങുന്നത്.
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തുന്ന തീർത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത് എന്നാണ് പുറത്തു വരുന്ന വിവരം. ദർശനം കിട്ടാതെ തിരികെ മടങ്ങുന്നവരിൽ മലയാളികളുമുണ്ട്.
നിലയ്ക്കലിലും പമ്പയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക