കര്‍ണാടക രാജ്ഭവനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം. ബെംഗളൂരു പൊലീസിന്റെ കണ്ട്രോള് റൂമിലേക്കാണ് അജ്ഞാതന്റെ ഫോണ്‍ കോളെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.
പോലീസ് ഉടന്‍ തന്നെ ബോംബ് സ്ക്വാഡിനെ അയച്ച് പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവത്തില്‍ കേസെടുത്ത ശേഷം വീണ്ടും തിരച്ചില്‍ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
അടുത്തിടെ ബെംഗളൂരുവിലെ 44 സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അജ്ഞാത ഇമെയിലുകളിലൂടെ ലഭിച്ച ഈ സന്ദേശം വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്കൂള്‍ അധികൃതരെയും പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. ഇതിന് 10 ദിവസത്തിന് ശേഷമാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക