കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതായി റിപ്പോർട്ട്. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കും എന്നാണ് പുറത്തു വരുന്ന വിവരം.
സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ഡിസംബർ 24 നു ഇടതുമുന്നണിയോഗം ചേരുമെന്നും ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും കിട്ടാനാണ് സാധ്യത എന്നുമാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന സൂചന.
29ന് സത്യപ്രതിജ്ഞ എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തീയതിയില്‍ അന്തിമതീരുമാനം എടുക്കും മുമ്പ് ഗവര്‍ണറുടെ സമയം കൂടി തേടും. ഇടതുമുന്നണി തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗതമന്ത്രി ആന്റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക