അധോലോക നായകന് ദാവൂദ് ഇബ്രാഹിമിനെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇപ്പോള്‍ കഴിയുന്നതെന്നാണ് പുറത്തു വരുന്ന സൂചന.
വിഷബാധയേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ദേശീയ മാധ്യമങ്ങള്‍ അടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റെന്നതും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നതും ഉള്‍പ്പെടെയുള്ള ഒരു വിവരവും ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഈ റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നുണ്ട്.
അതേസമയം ദാവൂദിന് എങ്ങനെ വിഷബാധയേറ്റുവെന്നതോ അതിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളോ എവിടെയും ലഭ്യമായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക