ഇന്ന് നടന്ന ഐപിഎൽ താരലേലത്തിൽ ലോകകപ്പിലെ ഓസ്ട്രേലിയൻ സൂപ്പർതാരം ട്രാവിസ് ഹെഡിനെ 6.80 കോടി രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. രാജസ്ഥാൻ റോയൽസ് വെസ്റ്റിൻഡീസ് താരം റൊവ്മാൻ പവലിനെ 7.40 കോടിക്ക് സ്വന്തമാക്കിയപ്പോൾ ചെന്നൈ ന്യൂസിലാൻഡ് സൂപ്പർ ഓൾറൗണ്ടർ രച്ചിൻ രവീന്ദ്രയെ 1.80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
റെക്കോർഡ് തുകയ്ക്ക് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മീൻസിനെ ഹൈദരാബാദ് ആണ് സ്വന്തമാക്കിയത്. ഹൈദരാബാദ് 20 കോടി രൂപയ്ക്കാണ് കമ്മീൻസിനെ സ്വന്തമാക്കിയത്. രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രണ്ടുകോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി ശക്തമായി ലേലം വിളിച്ചു.
ദക്ഷിണാഫ്രിക്കൻ താരങ്ങളായ റിലി റൂസോ, സ്റ്റീവ് സ്മിത്ത്, മനീഷ് പണ്ടേ, കരുൺ നായർ എന്നിവർക്കായി ആദ്യ ലേലത്തിൽ ആരും തന്നെ രംഗത്തുവന്നില്ല. ഇംഗ്ലണ്ട് താരം ഹാരിബ്രൂക്കിനെ ഡൽഹിയാണ് സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക