വിപണി പിടിച്ചടക്കാൻ പുതിയ സീരീസുകൾ അവതരിപ്പിച്ച സാംസങ്. സാംസങ്ങിന്റെ പുതിയ എ സീരീസുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. സാംസങ്ങിന്റെ എ 15 5 ജി, എ 25 5ജി എന്നിവയാണ് പുതിയതായി വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്.
50 മെഗാ പിക്സൽ ആണ് പ്രൈമറി ക്യാമറയുടേത്. 6.5 ഇഞ്ച് അമോൽഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. എക്സിനോസിന്റെ 1280 ചിപ്പാണ് എ 25ൽ നൽകിയിരിക്കുന്നതെങ്കിൽ ഒക്ടാകോര്‍ പ്രോസസ്സറാണ് എ 15ന്റെ പ്രത്യേകത.
5000 എം എ എച്ചിന്റെ ബാറ്ററി കപ്പാസിറ്റിയുള്ള ഫോണിന് 25 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉണ്ട്. നാലുവർഷത്തെ ഒ എസ് അപ്ഡേറ്റും അഞ്ചുവർഷത്തെ സുരക്ഷ അപ്ഡേറ്റും വാഗ്ദാനം ചെയ്യുന്ന ഫോണുകൾ ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തിക്കുന്നത്.17,999 രൂപ മുതലാണ് ഫോണുകളുടെ വില ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക