ശബരിമല: ശബരിമലയില്‍ അരവണ വിതരണം പരമാവധി 2 ടിന്നാക്കി ചുരുക്കി. ഇന്നലെ വൈകിട്ടോടെ അരവണ പ്രതിസന്ധി പരിഹരിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും പരിഹാരമായില്ല.
അരവണ നിറയ്ക്കുന്ന ടിന് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂക്ഷമായത്. പുതുതായി കരാർ എടുത്ത കമ്പനികൾ കൂടുതൽ കണ്ടെയ്നറുകൾ എത്തിയ്ക്കുന്നത്തോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
ശബരിമലയിൽ അരവണ ടിന്നുകൾ എത്തിയ്ക്കാൻ ടിന്നൊന്നിന് 6.47 രൂപ നിരക്കിൽ രണ്ട് കമ്പനികളാണ് കരാർ എടുത്തിരുന്നത്. പ്രതിദിനം ഒന്നരലക്ഷം ടിന്നുകൾ എത്തിക്കണമെന്നായിരുന്നു കരാർ. ഇതിൽ ആദ്യ കരാറുകാരൻ വീഴ്ച വരുത്തിയതാണ് പ്രതിസന്ധിയ്ക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക