ന്യൂഡല്‍ഹി: ഉയര്‍ന്ന പെന്ഷന് ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് അഞ്ചുമാസം കൂടി സമയം നല്‍കിയതായി ഇപിഎഫ്ഒ.
ഡിസംബര്‍ 31ന് അവസാനിക്കേണ്ട സമയപരിധിയാണ് മെയ് 31 വരെ ഇപിഎഫ്ഒ വീണ്ടും നീട്ടിയത്.
അപേക്ഷകരുടെ ശമ്പളവിവരങ്ങള്‍ നല്കാന് കൂടുതല്‍ സാവകാശം അനുവദിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് നല്കാന് സുപ്രീംകോടതി ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക