തിരക്കു പിടിച്ച ഈ ജീവിത ശൈലിയിൽ കണ്ണുകളുടെ ആരോഗ്യത്തെക്കൂടി പരിഗണക്കുക എന്നത് ശരീരത്തെ കുറിച്ച് ബോദവാനായ ഒരാളെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ദീർഘ നേരമുള്ള ജോലികൾക്കിടയിൽ നിന്ന് കണ്ണിന് വിശ്രമം നൽകുന്നതടക്കമുള്ള മാർഗ്ഗങ്ങളെ കൂടാതെ, കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്ന ചില ഭക്ഷണങ്ങളും ഇതിൽ പ്രധാനമാണ്.
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന സൂപ്പർഫുഡുകൾ ഇതാ…
1. കാരറ്റ്
കാരറ്റിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കാഴ്ച ശക്തി മെച്ചപ്പെടുത്തുന്ന ഗുണങ്ങൾക്ക് പേരുകേട്ടിട്ടുള്ളവയാണ്. കാരറ്റിൽ ബീറ്റാ കരോട്ടിനും ഒരു തരം വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഇത്, റെറ്റിനയെയും കണ്ണിന്റെ മറ്റ് ഭാഗങ്ങളെയും സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്നു. ബീറ്റാ കരോട്ടിനിലെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ മാക്യുലർ ഡീജനറേഷനും തിമിരവും തടയുന്നു.
2. ചീര
റെറ്റിനയിൽ കാണപ്പെടുന്ന രണ്ട് അവശ്യ ആന്റിഓക്സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളുടെ കലവറയാണ് ചീര. ഈ പോഷകങ്ങൾ പ്രകൃതിദത്തമായ സൺഗ്ലാസുകൾ പോലെ പ്രവർത്തിക്കുന്നു, പ്രകാശത്തിന്റെ ഹാനികരമായ ഉയർന്ന ഊർജ്ജ തരംഗദൈർഘ്യങ്ങളെ ഫിൽട്ടർ ചെയ്യുകയും കേടുപാടുകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. ചീര പതിവായി കഴിക്കുന്നത് മാക്യുലർ ഡീജനറേഷൻ സാധ്യത കുറയ്ക്കാൻ സഹായിക്കും. ചീര, കാബേജ്, ബ്രൊക്കോളി എന്നിവ കണ്ണിന്റെ കാഴ്ചശക്തി വർധിപ്പിക്കുന്നു.
3. കൊഴുപ്പുള്ള മത്സ്യം
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സാൽമൺ, ട്യൂണ, അയല തുടങ്ങിയ മത്സ്യങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഒമേഗ -3 റെറ്റിനൽ കോശങ്ങളുടെ സ്ട്രക്ചറൽ ഇന്റഗ്രിറ്റിയെ സഹായിക്കുകയും, നമ്മൾ ഈ കാലഘട്ടത്തിൽ സാധാരണയായി അനുഭവിക്കുന്ന പ്രശ്നമായ ഡ്രൈ ഐസ് (വരണ്ട കണ്ണുകൾ) തടയാൻ സഹായിക്കുകയും ചെയ്യുന്നു.
4. പരിപ്പ്, വിത്തുകൾ
ബദാം, ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ എന്നിവ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്. കൂടാതെ ഇവ ഫ്രീ റാഡിക്കലുകളിൽ നിന്ന് കണ്ണുകളിലെ കോശങ്ങളെ സംരക്ഷിക്കുന്ന ഒരു ആന്റിഓക്സിഡന്റ് കൂടിയാണ്. പരിപ്പുകളും വിത്തുകളും പതിവായി കഴിക്കുന്നത് വാർദ്ധക്യസഹജമായ നേത്ര തകരാറുകൾ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
5. സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ എന്നിവയാണ് സിട്രസ് പഴങ്ങൾ. ഇവയിൽ ശക്തമായ ആന്റിഓക്സിഡന്റായ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിരിക്കുന്നു. കണ്ണുകളിലെയും മറ്റു കോശങ്ങളുടെയും ആരോഗ്യത്തിനും പരിപാലനത്തിനും വിറ്റാമിൻ സി പ്രധാന പങ്ക് വഹിക്കുന്നു. തിമിരം മാക്യുലർ ഡീജനറേഷൻ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുന്നു.
6. ചുവന്ന കാപ്സിക്കം
ചുവന്ന കാപ്സിക്കം വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്. മാത്രമല്ല കണ്ണിലെ രക്തക്കുഴലുകൾക്ക് ഇവ അത്യുത്തമമാണ്. തിമിരം വരാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
7. അണ്ടിപ്പരിപ്പും വിത്തുകളും
ബദാം, വാൽനട്ട്, മറ്റ് ഡ്രൈ ഫ്രൂട്ട്സ് എന്നിവയിൽ വിറ്റാമിൻ ഇ, സി, സിങ്ക്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ് ഇവ.
8. പയറുവർഗങ്ങൾ
പയറുവർഗങ്ങൾ സിങ്കിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ്. കണ്ണുകളുടെ ആരോഗ്യം സ്വാഭാവികമായി മെച്ചപ്പെടുത്തുന്നതിനുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് പയറുവർഗങ്ങൾ.
9. മുട്ട
റെറ്റിനയെ നശിപ്പിക്കുന്നതിൽ നിന്ന് ബ്ലൂലൈറ്റിനെ ചെറുക്കാൻ മുട്ടയുടെ മഞ്ഞക്കരുവിലെ സംയുക്തങ്ങൾ സഹായിച്ചേക്കാമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു.
10. കിവി
കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ നിരവധി പഴങ്ങളിൽ ഒന്നാണ് കിവി. കിവി അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണിന് സംരക്ഷണം നൽകുകയും കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക