ഉരുളക്കിഴങ്ങ് പലരുടെയും ഇഷ്ടപ്പെട്ട പച്ചക്കറികളിൽ ഒന്നാണ്. കാർബോഹൈഡ്രേറ്റിന്റെയും അന്നജത്തിന്റെയും നല്ല ഉറവിടമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പല വിധത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.
ഉരുളക്കിഴങ്ങ് പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമായതിനാൽ, ഹൃദയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അവ സഹായിക്കും.
പുഴുങ്ങിയ ഉരുളക്കിഴങ്ങ് അൽപം ഉപ്പ് കൂട്ടി വെറുതെ കഴിക്കാൻ പോലും സ്വാദിഷ്ടമാണ്. ചിലർ തൊലി കളയാതെ വെള്ളത്തിലിട്ടു പുഴുങ്ങിയെടുക്കുമ്പോൾ മറ്റു ചിലർ കഷ്ണങ്ങളായി മുറിച്ചാണ് ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കാറുള്ളത്.
ഇതിൽ തന്നെ ഇത് പുഴുങ്ങുന്ന സമയത്ത് അൽപം വിനാഗിരി കൂടി ചേർത്ത് പുഴുങ്ങുന്നവരും നമുക്കിടയിലുണ്ടാകും. എന്നാൽ എന്തിനായിരിക്കും വിനാഗിരി ചേർത്ത് ഉരുളക്കിഴങ്ങ് പുഴുങ്ങുന്നത്? അറിയാം.
ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് മൊത്തമായി പുഴുങ്ങിയെടുക്കുമ്പോഴാണ് അധികം ആളുകളും വിനാഗിരി ചേർക്കുന്നത്.
ഉരുളക്കിഴങ്ങ് വെന്തുപാകമായി കഴിയുമ്പോൾ അമിതമായി വെന്തുടയാതിരിക്കാനാണ് വിനാഗിരി ചേർക്കുന്നത്. ഇങ്ങനെ ചേർക്കുമ്പോൾ പുഴുങ്ങാൻ വച്ച രൂപത്തിൽ തന്നെ ഉരുളക്കിഴങ്ങ് വേവിച്ച ശേഷവും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക