വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ഒരു പ്രാതൽ വിഭവമാണ് അരിപത്തിരി. ചിക്കന്‍ കറിക്കൊപ്പമൊക്കെ വളരെ യോജിച്ച് പോകുന്ന ഒന്നാണ് അരിപത്തിരി. അരിപത്തിരി എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
പൊടിച്ച് വറുത്ത അരിപ്പൊടി – മുക്കാല്‍ കപ്പ്
വെള്ളം – 4 കപ്പ്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
നെയ്യും ഉപ്പും ചേര്‍ത്ത് നാല് കപ്പ് വെള്ളം നന്നായി തിളപ്പിച്ചെടുക്കുക. തിളയച്ച് വരുന്ന സമയം തീ കുറച്ച് 4 കപ്പ് അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക. തീ ഓഫാക്കിയതിന് ശേഷം 2-3 മിനിറ്റ് നേരത്തേയ്ക്ക് ഇത് മൂടി വയ്ക്കുക.
ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തണം. മാവ് ചെറിയ ഉരുളകളാക്കി ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ കാണാം കുറച്ച് പരത്തി എടുക്കുക. ഒരു നോണ്‍ സ്ടിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടാം.
അതിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടാം .പൊങ്ങി വരുമ്പോള്‍ പാനില്‍നിന്നും പത്തിരി എടുക്കുക. എണ്ണ ഉപയോഗിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക