റേഷൻ കടയിൽ നിന്ന് പച്ചരി ലഭിക്കുന്നവരാണ് മുട്ടുമിക്ക ആളുകളും. റേഷൻ പച്ചരി ഉപയോഗിച്ച് നമുക്ക് കിടിലൻ ഒരു വെജിറ്റബിൾ ബിരിയാണി തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം തന്നെ പച്ചക്കറികൾ അരിഞ്ഞെടുക്കണം.
ഇഷ്ടമുള്ള പച്ചക്കറികൾ( കിഴങ്ങ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, കോളിഫ്ലവർ,….) ഇതിനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഒരു കുക്കർ ചൂടാക്കിയതിനു ശേഷം അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കാം. അല്പം ഓയിൽ കൂടി ഒഴിച്ചതിനു ശേഷം അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കണം.
പട്ട, ഗ്രാമ്പു, ഏലക്കായ എന്നിവ ചേർത്ത് നല്ലതുപോലെ മൂത്ത് വരുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് ഇളക്കി എടുക്കാം. ഒന്ന് വഴന്നു വരുമ്പോൾ ഇതിലേക്ക് അല്പം മഞ്ഞൾപൊടി, മുളകുപൊടി, ചിക്കൻ മസാല, മല്ലിപ്പൊടി, ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം,
പൊടികളുടെ പച്ചമണം മാറിക്കഴിയുമ്പോൾ, ഇതിലേക്ക് തക്കാളി അരിഞ്ഞത് ചേർത്ത് കൊടുക്കണം. തക്കാളി നല്ലതുപോലെ വഴന്നു വരുമ്പോൾ കഴുകിയെടുത്ത പച്ചരി ചേർത്തു കൊടുക്കണം. ആവശ്യമെങ്കിൽ അല്പം ഉപ്പ് കൂടി ചേർത്തതിനുശേഷം പാകത്തിന് വെള്ളമൊഴിച്ച് കുക്കർ അടച്ചുവെച്ച് വേവിച്ചെടുക്കാം.
രണ്ടോ മൂന്നോ വിസിൽ വന്നു കഴിയുമ്പോൾ കുക്കർ ഓഫ് ചെയ്യാം. വിസിൽ പോയതിനുശേഷം കുക്കർ തുറന്ന് വെജിറ്റബിൾ ബിരിയാണി സെർവ് ചെയ്യാവുന്നതാണ്.B
പ്രതികരിക്കാൻ ഇവിടെ എഴുതുക