സാധാരണയായി നമ്മൾ ചിക്കൻ വെക്കുമ്പോൾ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം ചേർക്കാറുണ്ട്. എന്നാൽ ഇവയൊന്നും തന്നെ ഇല്ലാതെ കിടിലൻ രുചിയിൽ ഒരു ചിക്കൻ വിഭവം തയ്യാറാക്കി നോക്കിയാലോ. പണിയും എളുപ്പം സമയവും ലാഭം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനായി വേണ്ടത് എന്നും നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് ചിക്കൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം. ശേഷം ഇതിലേക്ക് അല്പം മഞ്ഞൾപൊടി, എരുവിന് ആവശ്യമായ മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ കൈകൊണ്ട് തിരുമ്മി യോജിപ്പിച്ച് അല്പസമയം റസ്റ്റ് ചെയ്യാനായി മാറ്റിവെക്കാം.
പിന്നീട് ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം ചിക്കൻ കഷ്ണങ്ങൾ അതിലേക്ക് ഇട്ടു കൊടുക്കണം. ചിക്കൻ കഷണങ്ങളുടെ എല്ലാ ഭാഗത്തും എണ്ണ ആകുന്ന തരത്തിൽ നല്ലതുപോലെ ഇളക്കി കൊടുക്കണം. അല്പം കറിവേപ്പില കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടച്ചുവെച്ച് വേവിച്ചെടുക്കണം. ഫ്രൈ ആയി വരുന്നതുവരെ വെയിറ്റ് ചെയ്യണം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം.
പിന്നീട് ഇതേ പാനിലേക്ക് അല്പം കൂടി വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ഇതിലേക്ക് കുറച്ച് ചതച്ചെടുത്ത ചെറിയ ഉള്ളി ചേർത്തു കൊടുക്കാം. എത്ര ചെറിയ ഉള്ളി ചേർക്കുന്നുവോ വിഭവത്തിന് അത്രയും രുചി കൂടുതലായിരിക്കും. ഇതിലേക്ക് ആവശ്യമായ ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കണം. അല്പം ചതച്ച് എടുത്ത ഉണക്കമുളക് കൂടി ചേർത്തു കൊടുക്കാം
. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടച്ചുവെച്ച് വേവിച്ചെടുക്കാം. വെന്തു വരുമ്പോൾ നമ്മൾ ഫ്രൈ ചെയ്ത മാറ്റിവെച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ കൂടി ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അടച്ചുവെച്ച് രണ്ടു മിനിറ്റ് കൂടി വേവിച്ചെടുക്കണം. തീ ഓഫ് ചെയ്ത സെർവ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക