തക്കാളി ഇട്ട ഈ മോരു കറി കഴിച്ചിട്ടുണ്ടോ. ഇഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ നിങ്ങൾ സ്ഥിരം ഈ കറി ഉണ്ടാക്കും. അത്രയ്ക്ക് രുചികരമാണ് തക്കാളി ഇട്ട മോരുകറി.
അതിനായി 2 കപ്പ് തൈരും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മോരുവെള്ളം തയ്യാറാക്കണം. മിക്സിയുടെ ജാറിൽ അര കപ്പ് തൊട്ട് മുക്കാൽ കപ്പ് തേങ്ങ ചിരക്കിയത്, വെളുത്തുള്ളി, പച്ചമുളക്, ജീരകം, കറിവേപ്പില, മഞ്ഞൾ പൊടി എന്നിവ ചേർത്ത് നല്ല കുഴമ്പ് പരുവത്തിൽ ആവശ്യത്തിനു വെള്ളം ചേർത്ത് അരച്ചെടുക്കുക.
ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായത്തിന് ശേഷം കടുക് പൊട്ടിക്കുക. രണ്ട് വറ്റൽ മുളകും കറിവേപ്പിലയും ചേർക്കാം.
ഒപ്പം ഒരു നുള്ള് ഉലുവ പൊടി, ഒരു തക്കാളി ചെറുതായി അരിഞ്ഞു ഇതിലേക്ക് ഇട്ട് അടച്ചു വച്ച് വേവിക്കാം. പിന്നീട് ഇതിലേക്ക് അൽപ്പം കറിവേപ്പിലയും നേരത്തേ അരച്ചു വച്ചിരിക്കുന്ന അരപ്പും ചേർക്കാം. ഈ സമയത്ത് ആവശ്യത്തിന് ഉപ്പും ചേർക്കണം.
അവസാനമായി മോരും വെള്ളം ചേർത്ത് കൊടുക്കണം. നല്ല എളുപ്പമുള്ള രുചികരമായ മോരു കറി തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക