കൊറിയക്കാർക്ക് ഉള്ളതുപോലെ പോലെ തിളങ്ങുന്ന ചർമത്തിന് നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ മാത്രം മതി. നിങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കുറച്ച് ഫേസ്പാക്കുകളെ കുറിച്ചാണ് ഇനി പറയുന്നത്. നിങ്ങളുടെ മുഖത്തെ കരിവാളിപ്പ് മാറുന്നതിനും ചർമം തിളങ്ങാനും ഇത് നല്ലതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ ഈ ഫേസ്പാക്കുകൾ ഞെട്ടിപ്പിക്കുന്ന ഫലം തരുന്നു.
ബദാം ഫേസ്പാക്ക്
അഞ്ചോ ആറോ ബദാം ഒരു രാത്രി മുഴുവൻ പാലിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ അതെടുത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടണം. 20 മിനിറ്റ് വെച്ചതിന് ശേഷം ഇളം ചൂടുവെള്ളത്തിൽ ഫേസ്പാക്ക് കഴുകി കളയാവുന്നതാണ്.
ഓട്സ് ഫേസ്പാക്ക്
2 സ്പൂൺ ഓട്സ് വെള്ളത്തിലോ പാലിലോ വേവിച്ച് തതണുപ്പിച്ച് വെക്കുക. ശേഷം ഇതിനെ പേസ്റ്റാക്കി തേൻ ചേർത്ത് മുഖത്ത് പുരട്ടുക. 15 മിനിട്ടിന് ശേഷം ചെറുതായി മസാജ് ചെയ്ത് കഴുകി കളയാവുന്നതാണ്.
തക്കാളി ഫേസ്പാക്ക്
നന്നായി അരച്ച തക്കാളിയിലേക്ക് കുറച്ച് തുള്ളി നാരങ്ങാ നീര് ചേർക്കുക. മുഖത്ത് പുരട്ടിയ ശേഷം 15 മിനിട്ടിന് ശേഷം ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക