പേടിഎമ്മിനുമേൽ നിയന്ത്രണം വീണ്ടും കടുപ്പിച്ച് ആര്‍ബിഐ. നിക്ഷേപം സ്വീകരിക്കുന്നതിലും യുപിഐ ഉപയോഗിക്കുന്നതിലുമാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. പേടിഎം പേയ്മെന്റസ് ബാങ്കിന്റെ ചില സേവനങ്ങളാണ് ആർ ബി ഐ നിര്‍ത്തലാക്കിയിരിക്കുന്നത്. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ കഴിയില്ല. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും നിര്‍ദേശമുണ്ട്.
ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടില്‍ നിലവിലുള്ള തുക പിന്‍വലിക്കാന്‍ സാധിക്കും. പേടിഎം സേവിങ്സ് അക്കൗണ്ട്, ഫാസ്ടാഗ്സ്, കറന്റ് അക്കൗണ്ട്സ്, വാലറ്റ് എന്നിവയില്‍ നിന്ന് പണം പിന്‍വലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണമില്ല. എന്നാല്‍, ബാങ്കിന്റെ യുപിഐ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക