ദുബൈ: ഇന്ത്യക്കാർക്ക് പ്രീ അപ്രൂവൽ വിസാ സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്.
ഇത്തരത്തിൽ വിസയെടുക്കുന്നവർക്ക് ദുബൈ വിമാനത്താവളത്തിൽ ക്യൂ നിൽക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. യു.കെ, യു.എസ് വിസയുള്ള ഇന്ത്യക്കാർക്കാണ് ഈ ആനുകൂല്യം.
നേരത്തെ ഇത്തരം വിസകളുള്ള ഇന്ത്യക്കാർക്ക് ദുബൈയിൽ ഓൺഅറൈവൽ വിസ ലഭിക്കുമായിരുന്നു.
എമിറേറ്സ് വിമാനത്തിൽ ടിക്കറ്റെടുത്തവർക്ക് വെബ്സൈറ്റിലെ Manage an Existing booking വിഭാഗത്തിൽ വിസക്ക് അപേക്ഷ നൽകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക