13 ഭാഷകളിൽ തൽസമയം തർജ്ജമ ചെയ്യാൻ സാധിക്കുന്ന എ ഐ അധിഷ്ഠിത സാംസങ് കീബോർഡ്, ചാറ്റ് അസിസ്റ്റ്, ട്രാൻസ്ക്രിപ്റ്റ് അസിസ്റ്റ്, സർക്കിൾ ടു സെർച്ച് സംവിധാനം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുമായി സാംസങ് ഗ്യാലക്സി എസ് 24 വിപണിയിൽ എത്തിച്ചു.
സാംസങ് ഇന്ത്യയിൽ നിർമ്മിച്ച ഗ്യാലക്സി എസ് 24ലൂടെ 13 ഭാഷകളിൽ തൽസമയം തർജ്ജമ ചെയ്യാൻ സാധിക്കും. 4000 എം എ എച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്. 79,999 രൂപയ്ക്ക് 8 ജിബി മുതൽ 256 ജിബി വരെയുള്ള മോഡലും 89,99 രൂപയ്ക്ക് 8gb മുതൽ 512 ജിബി വരെയുള്ള ഫോണും ലഭ്യമാകും.
50, 12, 10 എംപി മെയിൻ ക്യാമറകളും, 12 എംപി സെൽഫി ക്യാമറയും അടങ്ങിയിട്ടുള്ള ഫോൺ പ്രവർത്തിക്കുന്നത് സ്നാപ്പ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോമിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക