മംഗളുരുവിലെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസിലെ കോളേജ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. മലയാളികളായ വിദ്യാർത്ഥികൾക്കും ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.
ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം നൽകിയ ഭക്ഷണത്തിൽ നിന്നാണ് കേരളത്തിൽ നിന്നുള്ള മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യവിഷബാധ ഏറ്റത് എന്നാണ് കരുതുന്നത്. ഭക്ഷ്യവിഷബാധയെ തുടർന്ന് കോളേജ് ഹോസ്റ്റലിന് സമീപമുള്ള ആശുപത്രിയിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക