മെറ്റയുടെ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. വൈകുന്നേരം 8.45ന് ശേഷമാണ് സേവനങ്ങൾക്ക് തടസ്സം നേരിട്ടത്. പ്രമുഖ സാമൂഹ്യ മാധ്യമങ്ങളായ ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിന്റെയും സേവനങ്ങൾക്കും തടസ്സമുണ്ട്. എന്നാൽ വാട്സ്ആപ്പിന് പ്രതിസന്ധി നേരിട്ടിട്ടില്ല.
ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാൻ കഴിഞ്ഞില്ല. ഉപയോഗത്തിനിടെ സെഷൻ എക്സ്പയേർഡ് എന്ന് കാണിച്ച് ലോഗ് ഔട്ടാകുകയായിരുന്നു.
ഫോണുകളില്‍ നിന്നും ഇന്‍സ്റ്റയിലും അക്കൗണ്ടുകള്‍ തനിയെ ലോഗ് ഔട്ട് ആവുകയും പിന്നീട് പ്രവര്‍ത്തനം നിലയ്ക്കുകയുമായിരുന്നു, ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പാസ്വേഡ് തെറ്റാണെന്ന സന്ദേശമാണ് ലഭിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഫീഡ് റിഫ്രഷ് ആകുന്നില്ലെന്നതാണ് പ്രശ്നം. പല ഉപയോക്താക്കളും തങ്ങളുടെ അക്കൗണ്ട് ഹാക്ക് ആയെന്നാണ് ആദ്യം വിചാരിച്ചത്. നിരവധി പേര് അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തിട്ടും പ്രശ്നം പരിഹരിക്കപ്പെടാതെ വന്നപ്പോഴാണ് സാങ്കേതിക പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞത്. സമൂഹമാദ്ധ്യമമായ എക്സില്‍ ഫേസ്ബുക്ക് ഡൗണ്‍ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആണ്.
അതെ സമയം, വ്യാപകമായ ഉപയോക്തൃ പരാതികൾ ഉണ്ടായിരുന്നിട്ടും മെറ്റാ ഇതുവരെ പ്രശ്നം ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക