കനത്ത ചൂടിൽ നിന്ന് രക്ഷനേടാൻ എന്തൊക്കെ ചെയ്യണം എന്ന് അറിയാതെ കുഴങ്ങുകയാണ് മലയാളികൾ. അത്രയധികം ചൂടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം ധാരാളമായി കുടിക്കേണ്ടത് കൊടും ചൂടിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ അത്യാവശ്യമാണ്.
കനത്ത ചൂടിൽ നിന്നും ശരീരത്തിന് കുളിരേകാൻ കിടിലൻ ഒരു നെല്ലിക്ക ജ്യൂസ് നമുക്ക് തയ്യാറാക്കി എടുത്താലോ. ഇതിനായി ആദ്യം തന്നെ രണ്ടോ മൂന്നോ നെല്ലിക്ക കുരു കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കണം. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കണം. പിന്നീട് കുറച്ച് പുതിനയില നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കാം.
എരുവിന് ആവശ്യമായ പച്ചമുളക് കൂടി ചേർക്കാം. തണുപ്പിച്ചെടുത്ത ഒരു ഗ്ലാസ് വെള്ളവും പാകത്തിന് ഉപ്പും കൂടി ഇതിലേക്ക് ചേർത്തു കൊടുക്കണം. ശേഷം നല്ലതു പോലെ അടിച്ചെടുക്കണം. അരിച്ചെടുത്ത് ഒരു സെർവിങ് ക്ലാസ്സിൽ സെർവ് ചെയ്യാവുന്നതാണ്. പുതിനയുടെ ഒന്നോ രണ്ടോ ഇലകൾ മുകളിൽ വച്ച് അലങ്കരിക്കുകയും ആവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക