നൂറിലധികം രോഗങ്ങളുടെ പ്രതിവിധി ആയിട്ടാണ് ശതാവരിയെ കണക്കാക്കുന്നത്. സിങ്കിന്റെയും കാൽസ്യത്തിന്റെയും കലവറയാണ് ശതാവരി. ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ശതാവരിയുടെ ഗുണങ്ങളറിയാം.
- ശ്വാസകേശ സംബന്ധമായ അണുബാധകളെ തടയാൻ ശതാവരി കഴിക്കുന്നത് നല്ലതാണ്. ആസ്തമ രോഗികൾക്ക് ഫലപ്രദമാണ്.
- സ്ത്രീകളിലെ പ്രത്യുൽപാദന പ്രശ്നങ്ങൾ പരിഹരിക്കാനും ശതാവരിക്ക് കഴിയും. രക്തത്തെ ശുദ്ധീകരിക്കാനും ഹോർമോണുകളുടെ സന്തുലിതാവസ്ഥ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.
- പിഎംഎസ് അഥവാ പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങൾ കുറയ്ക്കുന്നു. ആർത്തവ സമയത്തെ വേദന കുറയ്ക്കുകയും ആർത്തവം കൃത്യമാക്കുന്നതിനും ശതാവരി സഹായിക്കുന്നു.
- മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ശതാവരി സഹായിക്കും. കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളും ഇതിലൂടെ ലഭിക്കുന്നു.
- മുലപ്പാൽ വർദ്ധിപ്പിക്കുന്ന പ്രൊലാക്ടിൻ, കോർട്ടികോയിഡ്സ് എന്നീ ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ ശതാവരിക്ക് സാധിക്കുന്നു.
- സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നവർക്കുള്ള പ്രതിവിധിയാണ് ശതാവരി. പതിവായി കഴിക്കുന്നത് വഴി ശരീരത്തിൽ എൻഡോർഫിനുകൾ, സെറോടോണിൻ, ഡോപാമൈൻ എന്നിവയുടെ അളവ് വർദ്ധിക്കും.
- ദഹന പ്രശ്നങ്ങക്കും ശതാവരിയിൽ പരിഹാരമുണ്ട. കുടലുകളിലുള്ള വിഷാംശത്തെ പുറന്തള്ളുകയും ശരീരത്തിലെ ദഹന രസങ്ങളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- വയറിളക്കം, ഛർദ്ദി, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രബിൾ തുടങ്ങിയവയിൽ നിന്ന് മോചനം ലഭിക്കാൻ ശതാവരകി സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ശതാവരി സഹായിക്കുന്നു. - വൃക്കകളുടെ തകരാറിൽ നിന്ന് സംരക്ഷിക്കുന്നു. മോശം കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
- പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശതാവരി സഹായിക്കുന്നു. സപ്പോജെനിൻ എന്ന സംയുക്തം ശതാവരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.
- ബീജങ്ങളുടെ അളവ് കുറവിനും ഇതിലൂടെ പരിഹാരം കണ്ടെത്താം.
മൂത്രനാളിയിലെ അണുബാധയെ തടയാനും ഇത് സഹായിക്കുന്നു. മൂത്രസഞ്ചിയെ ആരോഗ്യകരമാക്കി നിലനിർത്താൻ സഹായിക്കുന്നു. - ശതവാരി പാലിനൊപ്പം കഴിക്കുന്നതാണ് ഉത്തമം. കിടക്കുന്നതിന് മുൻപ് ചെറുചൂടുള്ള പാലിൽ അര ടീസ്പൂൺ ശതാവരി പൊടിയിട്ട് കുടിക്കാം. പാലിന് പുറമേ വെള്ളം, ജ്യൂസ് എന്നിവയിലും സേവിക്കാവുന്നതാണ്.
- ശതാവരി പൊടി പ്രതിദിനം രണ്ട് മുതൽ അഞ്ച് ഗ്രാം വരെ രണ്ടുതവണയായി കഴിക്കാവുന്നതാണ്. മിതമായ അളവിൽ മാത്രമാകണം ശതാവരി കഴിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക