എല്ലാ വീടുകളിലും ഒരു കാലത്തു കൂവക്കൃഷി ചെയ്തു ഉണ്ടാക്കുമായിരുന്നു. കൂവ മൂന്നു നിറങ്ങളില്‍ കാണപ്പെടുന്നു മഞ്ഞ, വെള്ള, നീല. എന്നാല്‍ സാധാരണയായി ഇപ്പോൾ കര്‍ഷകര്‍ വ്യവസായികാടിസ്ഥാന കൂവ കൃഷി ചെയ്യാറില്ല. വളരെ അപൂര്‍വ്വം കര്‍ഷകരെ കൂവ കൃഷി ചെയ്യാറുള്ളൂ.
കേരളത്തില്‍ മഞ്ഞ നിറമുള്ളതും വെള്ളയുമാണ് കൃഷി ചെയ്തു വരുന്നത്. കൂവയുടെ ഇലകൾ മഞ്ഞളിന് സമാനമാണ്. കൂവപ്പൊടിയുടെ വിപണനവും മൂല്യ വര്‍ദ്ധന ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനുള്ള അനന്ത സാദ്ധ്യതകളും കൂവ കൃഷിയുടെ സാദ്ധ്യതകളും നമ്മുടെ നാട്ടില്‍ വളരെയേറയുണ്ട്.
അധികം തണലോ വെയിലോ വേണ്ടാത്ത ഒരു ചെടിയാണ് കൂവ. മൂന്നു നാലടി ഉയരത്തിൽ കടുംപച്ച നിറത്തിൽ കൂവ വളരും. വെളുത്തപൂവുകളായിരിക്കും ഇതിനു ഉണ്ടായിരിക്കുക കിഴങ്ങിന് വെളുത്ത നിറമായിരിക്കും.
പുതുമഴയാരംഭമായ ഏപ്രില്‍ – മേയ് മാസങ്ങളാണ് കൂവ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ മാസം.കേരളത്തിലെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയില്‍ കൂവ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ്. തെങ്ങിന് തോപ്പുകളിലും, കവുങ്ങിന് തോപ്പുകളിലും, തരിശായി കിടക്കുന്ന സ്ഥലങ്ങളിലും ഇടവിളയായി കൃഷി ചെയ്യാം.
പ്ലാവിന്റെയും, മാവിന്റെയും ചുവടുകളില്‍ തണല്‍ ഉണ്ടെങ്കിലും കൃഷി ചെയ്യാം. തണലുണ്ടെങ്കിലും കൂവ നന്നായി വളരും. കൂവയ്ക്ക് വിത്തില്ലാത്തതിനാല്‍ കിഴങ്ങുകളില്‍ നിന്ന് നാലു മുതല്‍ ഏഴ് സെന്റീമീറ്റര്‍ വലിപ്പമുള്ള കഷണങ്ങള്‍ എടുക്കുക.
ഇതിന് രണ്ടു മുതല്‍ നാലു മുകുളങ്ങള്‍ വരെ കാണും. പതിനഞ്ചു ഗ്രാം മുതല്‍ ഇരുപതു ഗ്രാം വരെ തൂക്കവും കാണും. സ്ഥലങ്ങള്‍ ആഴത്തില്‍ കിളച്ച് ചാണകപ്പൊടിയോ, കോഴികാഷ്ഠമോ, ആട്ടിന്‍ കാഷ്ഠമോ വില കുറഞ്ഞ ജൈവ വളമോ ചേര്‍ത്ത് ഇളക്കുക.
ഒരടിയെങ്കിലും അകലത്തില്‍ നടുക. വിത്ത് നട്ട് ഒരുമാസം കഴിയുമ്പോഴേക്കും കിളിര്‍ത്ത് ഇലകള്‍ വരാന്‍ തുടങ്ങും. രണ്ടു പ്രാവശ്യം വളം നല്കി മണ്ണ് വെട്ടി കൂട്ടണം. വില കൂടിയ രാസവളമാവശ്യമല്ല. ഇത് ജൂലൈയിലും, സെപ്റ്റംബര്‍ – ഒക്ടോബറിലുമാണ് നല്‍കുന്നത് നല്ലത്. കൃഷി തുടങ്ങി ആറു – ഏഴ് മാസം കഴിയുമ്പോള്‍ കൂവയുടെ ഇല കരിഞ്ഞ് മഞ്ഞ നിറമാകുവാന്‍ തുടങ്ങും. ഇതാണ് കൂവയുടെ വിളവെടുപ്പ് അഥവാ പറിച്ചെടുക്കേണ്ട സമയം.
വീടുകളിൽ തന്നെ കൂവ സംസ്കരിച്ചു പൊടി എടുക്കാവുന്നതാണ് അങ്ങനെ ഉണ്ടാക്കുന്ന കൂവപ്പൊടി മൂന്ന് നാലു വര്‍ഷം വരെ കേടാകാതെ സൂക്ഷിച്ചു വയ്ക്കാം. കൂവപ്പൊടിക്ക് അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാൻഡ് ആണ്.
വീടുകളിൽ ഗ്രോബാഗുകയിൽപോലും കൂവ കൃഷി ചെയ്യാം വിളവെടുത്ത കൂവയുടെ കുറച്ചു തണ്ടുഭാഗത്തോട് ചേർത്ത് മുറിച്ചെടുത്ത ചിനപ്പുകൾ നടീൽ വസ്തുവായി ഉപയോഗിക്കാം. പച്ചച്ചാണകം കലക്കിയതോ പിണ്ണാക്കിന്റെ തെളിയോ ഇടയ്ക്കു കൊടുത്താൽ കൂവ നന്നായി വിളവുതരും അധികം ജലസേചനം കൂവക്കൃഷിക്ക് പാടില്ല.
കൂവപ്പൊടി ഏറ്റവും നല്ല ഒരു പോഷകാഹാരമാണ്. ആയുര്‍വേദ മരുന്നുകളിലും സിദ്ധ മരുന്നുകളിലും കൂവപ്പൊടി ധാരാളമായി ഉപയോഗിച്ചു വരുന്നു. ബേക്കറി വ്യവസായങ്ങളില്‍ കൂവപ്പൊടി ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു അസംസ്കൃത ഘടകമാണ്. ഇന്ത്യയിലെ വന്‍കിട ബിസ്ക്കറ്റു കമ്പനികളെല്ലാം തന്നെ കൂവപ്പൊടി ചേര്‍ന്ന ബിസ്ക്കറ്റുകള്‍ ഉല്പാദിപ്പിക്കുന്നുണ്ട്. മരുന്നു വ്യവസായത്തിലും കൂവപ്പൊടിയുടെ ആവശ്യം അനുദിനം വര്‍ദ്ധിച്ചു കൊണ്ട് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക