സംസ്ഥാനത്ത് കനത്ത ചൂടാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. കനത്ത ചൂടിൽ നിന്നും രക്ഷ നേടുന്നതിനും വിശപ്പ് മാറുന്നതിനും രുചികരമായ ഒരു മിൽക്ക് ഷേക്ക് തയ്യാറാക്കി നോക്കിയാലോ. നല്ലതുപോലെ തണുപ്പിച്ചെടുത്ത പാലും അല്പം ചൂടുള്ള പാലും ഈ ഷേക്ക് തയ്യാറാക്കുന്നതിനായി ആവശ്യമാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഷെയ്ക്ക് എങ്ങനെ തയ്യാറാക്കി എടുക്കണമെന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് പാലെടുത്ത് ചൂടാക്കി എടുക്കണം. ഇതിലേക്ക് കുറച്ച് ബദാം, ഈന്തപ്പഴം, അണ്ടിപ്പരിപ്പ് ( ഇഷ്ടമുള്ള നട്സ് ചേർത്തു കൊടുക്കാവുന്നതാണ് ) എന്നിവ ചേർത്ത് കൊടുക്കണം. ഇനി ഇത് അല്പ സമയം കുതിർക്കാനായി മാറ്റിവയ്ക്കാം. പിന്നീട് ഇതിലേക്ക് നല്ലതുപോലെ തണുപ്പിച്ചെടുത്ത കുറച്ച് പാൽ കൂടി ചേർത്ത് കൊടുക്കണം.
ശേഷം ഇതെല്ലാം കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുത്ത് നല്ലതു പോലെ അടിച്ചെടുക്കണം. എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ മിൽക്ക് ഷേക്ക് റെഡിയായി കഴിഞ്ഞു. ഒരു സെർവിംഗ് ഗ്ലാസിൽ ഒഴിച്ച് നട്സ്, കസ് കസ് എന്നിവ ചേർത്ത് സെർവ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക