ഉഴുന്ന് വട ഇഷ്ട്ടമല്ലാത്തവർ വളരെ വിരളമാണ്. എന്നാൽ മധുരമുള്ള വട തയ്യാറാക്കി നോക്കിയിട്ടുണ്ടോ. വളരെ രുചികരവും വ്യത്യസ്തവുമായ വട തയ്യാറാക്കാൻ ആപ്പിൾ ആണ് നമ്മൾ ഉപയോഗിക്കുന്നത്. ആപ്പിൾ നല്ലതു പോലെ കഴുകി വൃത്തിയാക്കിയതിന് ശേഷം തൊലി കളഞ്ഞ് കനം കുറച്ച് ചെറുതായി അരിഞ്ഞെടുക്കാം.
ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ചെറുതായി അരിഞ്ഞ ആപ്പിൾ കഷ്ണങ്ങൾ ചേർത്ത് കൊടുക്കാം. പിന്നീട് ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കാം. ഒരു നുള്ള് ബേക്കിംഗ് സോഡയും കുറച്ച് ഏലക്ക പൊടിയും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കണം. ഒരു മുട്ട ഇതിലേക്ക് ഒട്ടിച്ച് ഒഴിച്ചു കൊടുക്കാം.
അല്പം പാലെടുത്ത് കുറേശ്ശെയായി ഈ മിക്സിലേക്ക് ഒഴിച്ച് നല്ല കട്ടിയുള്ള ഒരു മാവായി കുഴച്ചെടുക്കണം. കുറച്ച് സമയം റസ്റ്റ് ചെയ്യാനായി മാവ് മാറ്റിവെക്കാം. ശേഷം ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയെടുക്കണം. എണ്ണ നല്ലതുപോലെ തിളച്ചു വരുമ്പോൾ കുറേശ്ശെ മാവെടുത്ത് ഉഴുന്നു വടയുടെ ഷെയ്പ്പിൽ തയ്യാറാക്കി എടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. തിരിച്ചും മറിച്ചുമിട്ട് ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാം. രുചികരവും ഹെൽത്തിയുമായ മധുരമുള്ള വട തയ്യാറായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക