നിവിൻ പോളി, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ‘കൃഷ്ണ’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ ആലാപന മികവോട് കൂടിയ ചിത്രത്തിലെ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റ്റിറ്റോ പി തങ്കച്ചനാണ്. ജേക്സ് ബിജോയ് ഈണം നൽകിയിരിക്കുന്ന ഗാനം വളരെ പെട്ടെന്നാണ് ആളുകൾ ഏറ്റെടുത്തത്. പ്രണയ ഗാനമായി ഒരുക്കിയിരിക്കുന്ന ഗാന രംഗത്തിൽ നിവിൻ പോളിയും അനശ്വര രാജനും ആണ് നിറഞ്ഞ് നിൽക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഗാനം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രമോ വീഡിയോയും ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ‘ജനഗണമന’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ ഷാരിസ് മുഹമ്മദ് ആണ്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക