‘നമ്മൾ’ എന്ന ലാൽജോസ് ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരമാണ് ഭാവന. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.
മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും താരം നല്ല ചിത്രങ്ങളുടെ ഭാഗമായി മാറി. 2006 ൽ തമിഴിൽ അരങ്ങേറ്റം കുറിച്ച് രണ്ടു വർഷങ്ങൾക്കുശേഷം തെലുങ്കിലും 2019 ൽ കന്നടയിലും താരം അരങ്ങേറ്റം കുറിച്ചു. മലയാള സിനിമ മേഖലയിൽ നിന്ന് 2017 ന് ശേഷം ചില കാരണങ്ങൾ കൊണ്ട് വിട്ടുനിന്ന താരം 2018 ൽ വിവാഹിതയാവുകയും ചെയ്തു.
ഷറഫുദ്ദീൻ കേന്ദ്ര കഥാപാത്രമായി എത്തിയ ‘ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ അഞ്ചു വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള താരമാണ് ഭാവന.
ടോവിനോ തോമസ് നായകനായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന ‘നടികർ’ എന്ന ചിത്രമാണ് ഭവനയുടേതായി മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇപ്പോഴിതാ താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. “നിങ്ങളുടെ സൗന്ദര്യം വർണ്ണിക്കാൻ വാക്കുകളില്ല” എന്നായിരുന്നു ചിത്രത്തിന് ഒരു ആരാധകൻ നൽകിയ കമന്റ്. താരത്തിന്റെ സുഹൃത്തും നടനുമായ സജിനും പോസ്റ്റിനു താഴെ കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക