തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക നാളെ പ്രഖ്യാപിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സമയപരിധി അവസാനിക്കും. സൂക്ഷ്മ പരിശോധന കഴിഞ്ഞ് 86 പേരുടെ പത്രിക തള്ളിയതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണ് ഉള്ളത്.
തിരുവനന്തപുരം 13, ആറ്റിങ്ങല്‍ ഏഴ്, കൊല്ലം 12, പത്തനംതിട്ട എട്ട്, മാവേലിക്കര 10, ആലപ്പുഴ 11, കോട്ടയം 14, ഇടുക്കി എട്ട്, എറണാകുളം 10, ചാലക്കുടി 12, തൃശൂര്‍ 10, ആലത്തൂര്‍ 5, പാലക്കാട് 11, പൊന്നാനി എട്ട്, മലപ്പുറം 10, വയനാട് 10, കോഴിക്കോട് 13, വടകകര 11, കണ്ണൂര്‍ 12, കാസര്‍കോട് ഒന്‍പത് എന്നിങ്ങനെയാണ് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക.
ലോക്സഭ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം
തിരുവനന്തപുരം 13 (തള്ളിയത് 9)
ആറ്റിങ്ങല്‍ 7 (തള്ളിയത് 7)
കൊല്ലം 12 (തള്ളിയത് 3)
പത്തനംതിട്ട 8 (തള്ളിയത് 2)
മാവേലിക്കര 10 (തള്ളിയത് 4)
ആലപ്പുഴ 11 (തള്ളിയത് 3)
കോട്ടയം 14 (തള്ളിയത് 3)
ഇടുക്കി 8 (തള്ളിയത് 4)
എറണാകുളം 10 (തള്ളിയത് 4)
ചാലക്കുടി 12 (തള്ളിയത് 1)
തൃശൂര്‍ 10 (തള്ളിയത് 5)
ആലത്തൂര്‍ 5 (തള്ളിയത് 3)
പാലക്കാട് 11(തള്ളിയത് 5)
പൊന്നാനി 8 (തള്ളിയത് 12)
മലപ്പുറം 10(തള്ളിയത് 4)
വയനാട് 10 (തള്ളിയത് 2)
കോഴിക്കോട് 13( തള്ളിയത് 2)
വടകര 11(തള്ളിയത് 3)
കണ്ണൂര്‍ 12(തള്ളിയത് 6)
കാസര്‍കോട് 9 (തള്ളിയത് 4)
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയും പൂർത്തിയായി. 6.49 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ വർദ്ധിച്ചിരിക്കുന്നത്. ആകെ 2,77,49,159 വോട്ടര്‍മാരാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര് ഒഴിവായി. 5,34,394 കന്നിവോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര് സ്ത്രീകളും 1,34,15293 പേര് പുരുഷന്മാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക