ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ ഏറെ ആരാധകർ ഉള്ള സ്മാര്‍ട്ട്ഫോണ്‍ കമ്പനിയാണ് വിവോ. പ്രീമിയം റേഞ്ചിലും, മിഡ് റേഞ്ചിലും, ബഡ്ജറ്റ് റേഞ്ചിലും വിവോ സ്മാര്‍ട്ട്ഫോണുകൾ പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ വിവോ കഴിഞ്ഞമാസം പുറത്തിറക്കിയ വിവോ T3x 5G സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിവോ T2x 5ജിയുടെ പിന്‍ഗാമിയായാണ് പുതിയ ഫോണ്‍ എത്തുന്നത്. T3x 5G സ്മാര്‍ട്ട്ഫോണിന്റെ ലോഞ്ച് തീയതി കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഏപ്രിലില്‍ തന്നെ ഈ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ ഏകദേശം 12,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയില്‍ വിലയില്‍ ഈ ഫോണ്‍ ലോഞ്ച് ചെയ്തേക്കും. മുന്‍ഗാമിയായ വിവോ T2x 5Gയെക്കാള്‍ മെച്ചപ്പെടുത്തിയ ഫീച്ചറുകളുമായാണ് പുതിയ വിവോ T3x 5G എത്തുന്നത്. ഈ ഫോണിന്റെ ഫീച്ചറുകള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എങ്കിലും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത് കഴിഞ്ഞ വര്‍ഷത്തെ T2x 5G മോഡലിന് സമാനമായ ഫീച്ചുറകള് അവതരിപ്പിക്കുമെന്നാണ്.
8 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെന്‍സിറ്റി 6020 പ്രോസസറാണ് വിവോ T2x 5Gയില്‍ നല്‍കിയത്. പുതിയ ഫോണിലേക്ക് എത്തുമ്പോള്‍ ഇതില്‍നിന്ന് ഒരു അപ്ഗ്രേഡ് പ്രതീക്ഷിക്കാം. ക്യാമറയുടെ കാര്യത്തിലേക്ക് വന്നാല്‍ T2x 5G-യില്‍ 50MP മെയിന്‍ ക്യാമറ, 2MP സെക്കന്‍ഡറി ക്യാമറ, 8MP ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്.
പുതിയ മോഡലില്‍ ഫാസ്റ്റ് ചാര്‍ജിങ് ശേഷി വര്‍ധിപ്പിക്കാനും എന്നാല്‍ അതേസമയം തന്നെ ബാറ്ററി കപ്പാസിറ്റി നിലനിര്‍ത്താനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക