ബ്ലെസി ചിത്രം ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ കെ ആർ ഗോകുൽ നായകനാകാൻ ഒരുങ്ങുന്നു. പൃഥ്വിരാജാണ് ഗോകുൽ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിനോദ് രാമൻ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘മ്ലേച്ഛന്‍’ എന്ന ചിത്രത്തിലൂടെയാണ് ഗോകുൽ എത്തുന്നത്.
ചിത്രത്തിലൂടെ വിമോചകനും വിമതനും കാമുകനുമായി മറ്റൊരു പകർന്നാട്ടത്തിനൊരുങ്ങുകയാണ് ഗോകുൽ. സ്പുട്നിക് ഫിലിംസ്, എബിഎക്സ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുക. ആടുജീവിതത്തിന് ശേഷം ഗോകുൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘മ്ലേച്ഛൻ’. ചിത്രത്തിന്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കും.
ഭവേഷ് പട്ടേൽ, വിനോദ് രാമൻ നായർ, ആശ്ലേഷ റാവു, അഭിനയ് ബഹുരൂപി, പ്രഫുൽ ഹെലോഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.
കോ പ്രൊഡ്യൂസർ രാഹുൽ പാട്ടീൽ, ഫോട്ടോഗ്രാഫി ഡയറക്ടർ പ്രദീപ് നായർ, എഡിറ്റർ സുനിൽ എസ് പിള്ള, ഒറിജിനൽ സൗണ്ട്ട്രാക്ക് അഭിനയ് ബഹുരൂപി, പ്രൊഡക്ഷൻ ഡിസൈനർ ആർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തിക്കൽ, ഡയലോഗ്സ് യതീഷ് ശിവാനന്ദൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്ലീബ വർഗീസ്, വരികൾ സന്തോഷ് വർമ്മ, ശ്രീജിത് കാഞ്ഞിരമുക്ക്, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, മേക്കപ്പ് ഡിസൈനർ നരസിംഹ സ്വാമി , മാർക്കറ്റിംഗ് ഹെഡ് സുസിൽ തോമസ്, അസോസിയേറ്റ് ഡയറക്ടർ രമേഷ് അമ്മനാഥ്, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈനർ മാ മി ജോ , മാർക്കറ്റിംഗ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടെയ്ന്മെന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക