തിരുവനന്തപുരം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് പുതിയ സംവിധാനം. വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യാനാകുന്ന തരത്തിലാണ് ബുക്കിംഗ് സൗകര്യം. റിസർവേഷൻ സംവിധാനമുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ 8,9,10,13,14,15 എന്ന സീറ്റുകൾ മുമ്പ് പുരുഷ യാത്രികർക്ക് ബുക്ക് ചെയ്യാനാകുന്ന വിധത്തിലായിരുന്നു സജ്ജമാക്കിയിരുന്നത്.
എന്നാൽ ഇത് ബസിൽ നിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന വനിതകൾക്ക് ബുദ്ധിമുട്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. പുതിയ രീതി അനുസരിച്ച് ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയിൽ 3,4,5,8,9,10,13,14,15 എന്നീ സീറ്റുകൾ വനിതാ യാത്രികർക്കുള്ളതാണ്.
ഇവ സ്ത്രീകൾക്ക് മാത്രമായി ബുക്ക് ചെയ്യുന്നതിനായി ഓൺലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിംഗിലും ക്രമീകരണങ്ങൾ നടന്നു വരികയാണ്. കൂടാതെ മുതിർന്ന പൗരന്മാർ, അംഗപരിമിതർ, അന്ധർ എന്നിവർക്കായി 21,22,26,27,31,47,52 എന്നീ റ്റുകൾ ലഭിക്കും. ഓൺലൈൻ, കൗണ്ടർ മുഖേന ഈ സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
അതേസമയം, ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം നടപ്പിലാക്കിയ തുടര്‍ച്ചയായ ബ്രീത്ത് അനലൈസര്‍ പരിശോധനകള്‍ക്കും കര്‍ശന നടപടികള്‍ക്കു ശേഷം കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങളില്‍ ഗണ്യമായ കുറവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക