യുഎസിലെ വെസ്റ്റ് വിർജീനിയയിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപ്പേഴ്സ് ഫെറി നാഷണൽ ഹിസ്റ്റോറിക്കൽ പാർക്കിൽ രണ്ട് മാനുകൾക്കാണ് സോംബി രോഗം സ്ഥിരീകരിച്ചത്. രണ്ട് വൈറ്റ് ടൈൽഡ് മാനുകൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ആദ്യമായി വെസ്റ്റ് വിർജീനിയയിലും രോഗം സ്ഥിരീകരിക്കപ്പെട്ടു.
രോഗം സ്ഥിരീകരിച്ച മാനുകളെ കൊന്നിട്ടുണ്ട് എന്ന് നാഷണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നുണ്ട്. നാഷണൽ പാർക്ക് സർവീസിന് തൊട്ടടുത്ത സ്ഥിതിചെയ്യുന്ന ആന്റീറ്റാം, മോണോക്കസി, ബാറ്റിൽ ഫീൽഡ് എന്നീ പാർക്കുകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ വർഷം വരെ ഡിഡബ്ലിയുഡി നെഗറ്റീവ് ആയിരുന്ന പാർക്കുകളിൽ രോഗം പോസിറ്റീവ് ആയതിനെ തുടർന്ന് ഹാർപ്സ് ഫെറി ഉൾപ്പെടെയുള്ള നാഷണൽ പാർക്കുകളിൽ മാനുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ട്. യെല്ലോ സ്റ്റോൺ നാഷണൽ പാർക്കിലാണ് കഴിഞ്ഞവർഷം നവംബറിൽ ആദ്യമായി സോംബി ഡിയർ ഡിസീസ് രോഗം സ്ഥിരീകരിച്ചത്. സോംബി ഡിയർ ഡിസീസ് രോഗം ക്രോണിക് വേസ്റ്റിംഗ് ഡിസീസ് എന്നും അറിയപ്പെടുന്നു.
വായിൽ നിന്ന് നുരയൊലിക്കുന്നതോടൊപ്പം ക്ഷീണവും തുറിച്ചുനോട്ടവും കൂടുതലായിരിക്കുകയും രോഗം ബാധിച്ച മൃഗത്തിന് തലച്ചോറിൽ ആശയ കുഴപ്പമുണ്ടാവുകയും ചെയ്യുന്നതാണ് സോംബി രോഗത്തിന്റെ പ്രധാന ലക്ഷണം. മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുള്ള സോംബി രോഗം അപകടകാരിയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക