ലക്നൗ : ബാങ്കുകളിൽ ജോലിചെയുന്നവരെ വിവാഹം കഴിക്കരുത് അവരുടെ ശമ്പളം ഹറാം ആണ് എന്നാണ് മത പഠന സ്ഥാപനമായ ദാറുൽ ഉലൂം ദേവ്ബന്ദ് പറഞ്ഞത്.ഉത്തർപ്രദേശിലെ ശാരോൺപൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്. ബാങ്ക് ഉദ്യോഗസ്ഥനായ പിതാവിന്റെ മകളെ വിവാഹം കഴിക്കുന്നതിനു കുറിച്ച് ഒരാൾ ഉന്നയിച്ച വാദത്തിലാണ് ഫത്വ എങ്ങനെ പറഞ്ഞത്. ബാങ്ക് മേഖലയിൽ ജോലിചെയ്യുന്നവരുടെ പണം ഹറാം ആണെന്നും അവർ ദൈവനിഷ്ഠഇല്ലാത്തവരും സദാചാരഅനുഷ്ടാനമില്ലാത്തവരുമാണെന്നാണ് ഫത്വ പറയുന്നത്. മറ്റുള്ളവരുടെ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും അധിക വരുമാനം പെറ്റുന്നത് ഇസ്ലാമിക നിയമ പ്രകാരം ഹറാമാണ് അതുകൊണ്ടുതന്നെ ഈ പണവും ഹറാമാണ് എന്നാണ് അവരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക