ദേശീയ ഗാനം സിനിമ തീയേറ്ററുകളിൽ നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. 2016 നവംബർ 30 ലെ സുപ്രീം കോടതി ഉത്തരവിന് മുന്പുള്ള സ്ഥിതി പുനസ്ഥാപിക്കണം എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ഗാനം ആലപിക്കുന്നതു സംബന്ധിച്ചു മാർഗ നിർദേശങ്ങൾ രൂപീകരിക്കുന്നതിനായി മന്ത്രിതല ആഭ്യന്തര സമിതി രൂപീകരിക്കുമെന്നു സർക്കാർ വ്യക്തമാക്കി.
മാർഗ നിർദേശങ്ങൾ രൂപീകരിച്ചാൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി. വിശാല ചർച്ചകൾക്ക് ശേഷമേ മാർഗനിർദേശങ്ങൾ രൂപീകരിക്കാനാകു. ഇതിനായി ആറുമാസത്തെ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക