കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് വട്ടോളിയില്‍ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റു. കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ ഡ്രൈവർ കൂടിയായ അയൂബിനാണു വെട്ടേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
സ്കൂളിലെ വാനില്‍ കുട്ടികളെ ഇറക്കി മടങ്ങുമ്പോള്‍ വാന്‍ തടഞ്ഞായിരുന്നു ആക്രമണം. പരുക്കേറ്റ അയൂബിനെ തലശേരി ഇന്ദിരാഗാസി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുമ്പ് അയൂബിനു നേരെ കണ്ണവത്തു വച്ചും വധശ്രമം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക