ജൊഹനാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ഏക ദിനത്തിൽ ശക്തമായി മുന്നോട്ട് ഇന്ത്യ. ധവാന്റെ സെഞ്ചുറിയും കോഹ്‌ലിയുടെ അർദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയെ ശക്തമായി മുന്നോട്ട് നയിച്ചത്. ടോസ് നേടി ഇന്ത്യയ്‌ക്കയായിരുന്ന ബാറ്റിംഗ് അഞ്ച് റൺസ് എടുത്ത് രോഹിത് ശർമ്മ പുറത്തായെങ്കിലും കോഹ്‌ലി ധവാൻ സഖ്യം ഇന്ത്യയ്ക് ശക്തി നൽകി.
പത്തു ഫോറുകളും രണ്ടു സിക്‌സറുകളും അടങ്ങുന്നതാണ് ധവാന്റെ സെഞ്ചുറി. ഇടയ്‌ക്കു കോഹ്‌ലി വീണത് ടീമിന് ക്ഷീണം ഉണ്ടാക്കി എങ്കിലും വ്യക്തിഗതമായി നോക്കുമ്പോൾ 83 പന്തിൽ 7 ഫോറുകളുടെയും ഒരു സിക്‌സന്റെയും ബലത്തിൽ 75 റൺസ് കോഹ്‌ലി നേടിയിരുന്നു.

ഈ പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ വിജയിച്ചാൽ ഏകദിന പരമ്പരയെന്ന ചരിത്ര നേട്ടം ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയ്ക് സ്വന്തമാകും. ഐ സി സി യുടെ മോശം സർട്ടിഫിക്കറ്റ് ലഭിച്ച വാൻഡറേയ്സ് ഗ്രൗണ്ടിലാണ് ഇന്ന് കളി നടക്കുന്നത്. വേഗത കൊണ്ടും ബൗൺസ് കൊണ്ടും ബാറ്റ് മാൻമാരെ കുഴപ്പിക്കുന്ന പിച്ചാണിത്. എന്നാൽ ഈ ഗ്രണ്ടിൽ 7 ഏകദിനങ്ങളിൽ 3 എണ്ണത്തിൽ ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇതുവരെ കളിയുടെ സ്‌കോർ നോക്കിയാൽ ഇന്ത്യ 200 റൺസ് പിന്നിട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക