ചെന്നൈ: ഹോണ്ട ടൂവീലേഴ്സും മദ്രാസ് മോട്ടോര്‍ സ്പോര്‍ട്ട്സ് ക്ലബും ചേർന്ന് ഇന്ത്യയിലെത്തിച്ച മോട്ടോർ സ്പോർട്സിലെ എൻഡ്യൂറൻസ് ഇന്ത്യയിലെ പ്രഥമ എവിടി ഗോള്‍ഡ് കപ്പ് മില്യണ്‍ മോട്ടോര്‍സൈക്കിള്‍ എന്‍ഡുറന്‍സ് റേസില്‍ വിജയ തുടക്കം ക്കുറിച്ചു. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കിലായിരുന്നു മല്‍സരം ഓട്ടം നടന്നത്.
ഓരോ വിഭാഗത്തിലും മുന്നിലെത്തിയ മൂന്നു പേര്‍ക്ക് ട്രോഫികള്‍ നല്കി. ഹോണ്ട സിബിആര്‍ 250ആര് വിഭാഗത്തില്‍ എസ്. മഥന കുമാര്‍, ബി.അരവിന്ദ് എന്നിവര്‍ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സ്വന്തമാക്കി. വി.എസ്. കിഷോറും അന്തോണി പീറ്ററുമാണ് രണ്ടാം സ്ഥാനക്കാര്‍. സെന്തില്‍ കുമാര്‍, എ.എസ്. അലക്സാണ്ടര്‍ ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
165സിസി വരെയുള്ള 4 സ്ട്രോക്ക് പ്രോ സ്റ്റോക്ക് വിഭാഗത്തില്‍ ആര്.എല്‍. യഷസ്, കെ. കണ്ണനും വിജയികള്‍ക്കുള്ള കിരീടം നേടി. എ.അമല ജെറാള്‍ഡ്, സി.രാജ്കുമാര് ടീം രണ്ടാം സ്ഥാനവും ശരത് കുമാര്‍, പി.കെ. മിഥുന് എന്നിവര്‍ മൂന്നാം സ്ഥാനത്തുമെത്തി.
ഹോണ്ട ടെന്‍ 10 റേസിങ് ടീം ഓവറോള്‍ വിജയികളായി. ഓവറോള്‍ വിജയികളായ ഹോണ്ട ടെന്‍ 10 റേസിങ് ടീമിലെ എസ്. മഥന കുമാറിനും ബി.അരവിന്ദിനും 50,000 രൂപ കൂടി സമ്മാനത്തുകയായി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക