സുരക്ഷായുടെ കാര്യത്തിൽ വില അൽപംകൂടിയാലും ഐ ഫോൺ മുൻപന്തിയിലാണ്. സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഐ ഫോണിന് ഒരു പാസ്സ്വേർഡ് ഇട്ട് പണി കിട്ടിരിക്കുകയാണ് അഞ്ച് തവണ തെറ്റായ പാസ്വേര്ഡ് അടിക്കുമ്പോൾ ഒരു മിനിട്ടും അറ് തവണ അടിക്കുമ്പോൾ അഞ്ച് മിനിട്ടും ഏഴോ എട്ടോ തവണ അടിക്കുമ്പോൾ പതിനഞ്ച് മിനിട്ടും ഒന്‍പത് തവണ തെറ്റായ പാസ്വേര്ഡ് അടിക്കുന്നതോടെ ഒരു മണിക്കൂറുമാണ് സാധാരണഗതിയില്‍ ഐഫോണ്‍ ലോക്കാകുന്നത്. ചൈനയിലെ ലൂ എന്ന വീട്ടമ്മയെ മാസങ്ങളായി വലച്ചിരിക്കുന്നത്. പഠനാവശ്യത്തിനായി തന്റെ മകന് ഐ ഫോണ്ആണ്. സ്ക്രീൻ ലോക്കായപ്പോൾ തെറ്റായ പാസ്സ്വേർഡ് അടിച്ചു മകൻ അമ്മയുടെ ഫോൺ 48 വർഷത്തേക്കാണ് ലോക്ക് ആക്കിയത്.
ഫോണിന്റെ ലോക്ക് മാറും എന്ന് കരുതി രണ്ട് മാസത്തോളം ലൂ കാത്തിരുന്നുവെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവില്‍ ആപ്പിള്‍ സ്റ്റോറില്‍ തന്നെ ഫോണ്‍ കൊണ്ടുപോയി. എന്നാല്‍ സ്റ്റോറില്‍ എത്തിയപ്പോഴും നിരാശ തന്നെയായിരുന്നു ഫലം. ഒന്നുകില്‍ 48 വര്‍ഷം കാത്തിരിക്കുക. അല്ലെങ്കില്‍ ഫോണിലുള്ള മുഴുവന്‍ ഫയലുകളും നീക്കം ചെയ്യുക എന്ന രണ്ട് മാര്‍ഗങ്ങളാണ് സ്റ്റോറിലുള്ളവര്‍ ലൂവിനോട് പറഞ്ഞത്.
ഒടുവില്‍ ഫോണിലുള്ള മുഴുവന്‍ ഫയലും ഫോര്‍മാറ്റ് ചെയ്ത് ലോക്ക് നീക്കാന്‍ ലൂ തീരുമാനിച്ചു. നിരവധി തവണ തെറ്റായ പാസ്വേര്ഡ് അടിക്കുന്നതിലൂടെ 80 വര്‍ഷത്തേക്ക് വരെ ഫോണ്‍ ലോക്കായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആപ്പിള്‍ സ്റ്റോറുടമ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക