ഇന്ന് നമ്മുക്ക് മസാലകേക്ക് ഉണ്ടാക്കാം
ആവശ്യമായ ചേരുവകൾ
റൊട്ടി -10/15 കഷ്ണം
പാൽ-2 ഗ്ലാസ്
മുട്ട -2
ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച എല്ലു മാറ്റിയ കോഴി
ചെറുതായി മുറിച്ചത് -250 g
സവോള -2 ചെറുതായി മുറിച്ചത്
ഇഞ്ചി അരച്ചത് -1/2 tsp
വെളുത്തുള്ളി അരച്ചത് -1/2 tsp
പച്ചമുളക് -3 ചെറുതായി മുറിച്ചത്
വേപ്പില ആവിശ്യത്തിന്
ഓയിൽ ആവിശ്യത്തിന്
മുളകുപൊടി -1/4 tsp
കുരുമുളകുപൊടി -1/2 tsp
ഗരംമസാല -1/2 tsp
മഞ്ഞൾപൊടി -1/4 tsp
ഉപ്പു ആവിശ്യത്തിന്
മല്ലിയില ചെറുതായി കൊത്തിയത്
തയ്യാറാകുന്നവിധം:
റൊട്ടി ആവിശ്യത്തിന് പാലും ഉപ്പും മുട്ടയും ചേർത്ത് അരച്ച് മാറ്റി വയ്ക്കുക (ദോശ മാവിന്റെ പരുവം)
പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ സവോള,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,വേപ്പില ഇവ വഴറ്റിയ ശേഷം പൊടികൾ ചേർക്കുക.പൊടികളുടെ പച്ചമണം മാറുമ്പോൾ കോഴികഷ്ണങ്ങലും മല്ലിയിലയും ചേർത്ത് യോചിപ്പിക്കുക
ചെറിയ തീയിൽ കുഴിവുള്ള ഒരു നോൺസ്റ്റിക് പാനിൽ കുറച് ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ മാവിന്റെ പകുതി ഒഴിക്കുക പകുതി വേവ് ആകുമ്പോൾ കോഴിമസാല മുകളിലായി നിരത്തിയതിനു ശേഷം ബാക്കിയുള്ള മാവും മുകളിലായി ഒഴിച്ച് അടച്ചു വേവിക്കുക 10 മിനിറ്റ് കഴിയുമ്പോൾ മറുവശം തിരിച്ചിടുവാൻ ഒരു പരന്ന പത്രം പാൻ ഇന്ടെ മുകളിൽ വെച്ച് തിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക