വെളിച്ചെണ്ണയ്ക്ക് ശാരീരിക പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കുണ്ട്. എന്നാൽ, അമിതമാകരുതെന്നു മാത്രം. രണ്ടു വയസുവരെ പ്രായമുളള കുട്ടികൾക്കു സാച്ചുറേറ്റഡ് ഫാറ്റ് (പൂരിതകൊഴുപ്പ്)ഏറ്റവും അത്യാവശ്യമാണ്.
കുഞ്ഞുങ്ങൾക്കു ശുദ്ധമായ നാടൻ വെളിച്ചെണ്ണ ചേർത്ത് ചോറു കൊടുക്കാം. ശരീരത്തിന് എണ്ണ അവശ്യമാണ്. ഫാറ്റ് സോലുബിൾ വൈറ്റമിൻസ് (കൊഴുപ്പിൽ (ഫാറ്റിൽ) മാത്രം അലിയുന്ന വിറ്റാമിനുകൾ) നേരിട്ട് ആഗിരണം ചെയ്യണമെങ്കിൽ ഫാറ്റിന്റെ സാന്നിധ്യം അത്യന്താപേക്ഷിതം. പ്രോട്ടീനും കാർബോഹൈഡ്രേറ്റും ഫാറ്റുമാണ് ശരീരത്തിന് ഏറ്റവുമധികം വേണ്ട പോഷകങ്ങൾ. എന്നാൽ, പലപ്പോഴും നമ്മുടെ ഭക്ഷണത്തിൽ എണ്ണയുടെ അളവു മാത്രം കൂടിപ്പോകുന്നു എന്നതാണു വാസ്തവം. അത് ആരോഗ്യ ജീവിതത്തിനു തന്നെ ഭീഷണിയായിത്തീരുന്നു.
മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ്(എംസിടി) ആണ് വെളിച്ചെണ്ണയിലുളളത്. അതു വളരെ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു. വളരെപ്പെട്ടെന്നു ദഹിക്കും. പെട്ടെന്നു തൂക്കം കൂട്ടും. തലച്ചോറിന്റെ പ്രവർത്തനത്തിന് എണ്ണ അത്യന്താപേക്ഷിതം. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യ പൂർണമായ പ്രവർത്തനത്തിനും എണ്ണ ആവശ്യമാണ്.
ആഹാരത്തിൽ എണ്ണ തീരെ കുറഞ്ഞാൽ അതു ഡിപ്രഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നു പഠനങ്ങൾ പറയുന്നു. ഡിപ്രഷനും പോഷകങ്ങളുടെ ആഗിരണവും തമ്മിലും ബന്ധമുണ്ട്. അതിനാൽ എണ്ണ തീരെ കുറയ്ക്കരുത്.
അതേസമയം എണ്ണ അധികമായി കഴിച്ചാൽ ചിലർക്കെങ്കിലും മലബന്ധവും ഡയേറിയവും ഉണ്ടാകാറുണ്ട്. പ്രായമുളളവരെയാണു വെളിച്ചെണ്ണയുടെ അമിതോപയോഗം കൂടുതൽ ബാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക