ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്കാരം നേടിക്കൊടുത്ത ആളൊരുക്കം നാളെ തീയേറ്ററുകളിലേക്ക്. വി സി അഭിലാഷ് രചനയും സംവിധാനവും ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജോളി ലോനപ്പനാണ്. ചിത്രത്തിലെ പപ്പു പിഷാരടി എന്ന കഥാപാത്രമായി അഭിനയിച്ചതിനാണ് ഇന്ദ്രന്‍സിന് മികച്ച നടനുള്ള 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.
വര്‍ഷങ്ങള്‍ക്ക് ശേഷം സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ പാടുന്നു എന്നതും ആളൊരുക്കത്തെ വേറിട്ട ചിത്രമാക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് റോണ്‍ റാഫേലാണ്. ഇന്ദ്രന്‍സിന് പുറമെ കൊച്ചിയിലെ ആക്ട് ലാബിലെ കലാകാരന്മാരും ചിത്രത്തില്‍ അണിനിരക്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക