ബോളിവുഡ് നടന് സല്മാന് ഖാൻ ജാമ്യം. കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട സൽമാന് ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലാണ് ജാമ്യം.
സല്മാന് ഖാന് 1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസില്‍ ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം 6 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് സല്മാന് ഖാനെതിരെ ചുമത്തിയിരുന്നത്.
1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടന്ന സംഭവത്തില്‍ താരം ശിക്ഷക്കപ്പെടുന്നത് 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ്. കഴിഞ്ഞ സെപ്തംബര്‍ 13-നാണ് കേസില്‍ വാദം തുടങ്ങിയത്. നേരത്തെ, ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വച്ച കേസില്‍ സല്‍മാനെ കോടതി വെറുതേ വിട്ടിരുന്നു. ഹംസാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സല്മാന് കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്നത്.
Also Read: ഏത് സമയത്ത് സെക്സിൽ ഏർപ്പെടുമ്പോഴാണ് ശരീരത്തിനും ഒപ്പം മനസിനും സംതൃപ്തി ലഭിക്കുന്നതെന്ന് അറിയാമോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക