മലപ്പുറം: മലപ്പുറം ജില്ലയിലെ ദേശീയ പാത വികസനത്തിനായുള്ള ഭൂസര്‍വേ തുടരുന്നു. പോലീസിന്റെ കനത്ത സുരക്ഷയില്‍ ആണ് സർവേ നടക്കുന്നത്. രണ്ടാം ഘട്ട സര്‍വേയാണ് ഇന്ന് നടക്കുന്നത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ നടക്കുന്നത്.
ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് നിന്നാണ് ഇന്ന് സര്‍വേ ആരംഭിച്ചത്. അയ്യോട്ടിച്ചിറ, പാലപ്പെട്ടി, കാപ്പിരിക്കാട് എന്നിവിടങ്ങളിലും സര്‍വേ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക