കാപ്പി കുടിക്കുന്നത് കാൻസറിനു കാരണമാകുമോയെന്നത് വളരെ പഴയ ഒരു സംശയമാണ്. എന്നാൽ ലോകാരോഗ്യ സംഘടന ചൂട് കാപ്പിയെന്നല്ല ,അമിതമായി ചൂടുള്ള ഏത് പാനീയവും കുടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് കാൻസറിന് കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
അമിതമായി ചൂടുള്ള ഏത് പാനീയവും നിരന്തരം ഉപയോഗിക്കുന്നത് അന്നനാള ക്യാൻസറിന് കാരണമാകുമത്രെ. ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻസെറ്റ് ഒങ്കോളജി മാഗസിനിലാണ്.
തിളപ്പിച്ചശേഷം ഒരു 4 മിനിട്ട് കാത്തിരുന്നിട്ട് മാത്രമേ ചായയോ കാപ്പിയോ മറ്റെന്തെങ്കിലുമോ കുടിക്കാവൂ എന്നാണ് മുൻ പഠനങ്ങൾ പറയുന്നത്. ലെഡും പരിസരമലിനീകരണവും തുടങ്ങി കാൻസറിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങൾ ഉൾപ്പെടുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉൾപ്പെടുത്തിയിരിക്കുന്നത്.
അന്നനാളത്തെ ബാധിക്കുന്ന കാൻസറിനാൽ 400,000 ആളുകളാണ് 2012ൽ മരണപ്പെട്ടത്. മദ്യപാനവും പുകവലിയുമാണ് ഇത്തരം കാൻസർ വർദ്ധിക്കുവാൻ കാരണമാകുന്നതെങ്കിലും സ്ഥിരം ചൂടുള്ള പാനീയങ്ങൾ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിലാണ് ഏറ്റവും കൂടുതൽ അന്നനാള കാൻസർ ബാധിതരുള്ളതെന്നും പഠനം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക