ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രത്തിലെ നാടിൻ രാജാത്തി എന്നു തുടങ്ങുന്ന വീഡിയോ സോങ്ങ് പുറത്തിറങ്ങി. നാസ്സർ മേച്ചേരി എഴുതി അഫ്സൽ കോമത്ത് ഈണം പകർന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആണ്. മിറക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ നിർമിച്ച് ദിനേശ് പള്ളത്ത് തിരക്കഥ എഴുതിയ ചിത്രം 27 നു തീയേറ്ററുകളിലേക്ക് എത്തും.
ഉണ്ണി മുകുന്ദനൊപ്പം അനൂപ് മേനോൻ, ഇന്ദ്രൻസ്, സായ് കുമാർ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, ഡ്രാക്കുള സുധീർ, ശിവദ, ശ്രുതി രാമചന്ദ്രൻ , വിനയ പ്രസാദ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക