ഗായകനായി മമ്മൂട്ടി വീണ്ടും. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രം ”അങ്കിൾ” എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി വീണ്ടും ഗായകനായി എത്തിയത്. ഗാനത്തിന്റെ മേക്കിംങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആയിരിക്കുകയാണ്.
നാടൻ പാട്ടാണ് ഈ ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്. ബിജിപാൽ സംഗീതം നിർവഹിച്ച ഗാനം ചിത്രത്തിലെ പ്രധാന രംഗത്തിലുള്ളതാണ്.
ജവാന് ഓഫ് വെള്ളിമല, ലൗഡ്സ്പീക്കര്‍, കയ്യൊപ്പ് തുടങ്ങിയ ചിത്രങ്ങളിലും മമ്മൂട്ടി ആലപിച്ചിട്ടുണ്ട്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദരനൊരുക്കിയ ”അങ്കിള്‍” വെള്ളിയാഴ്ച തീയ്യറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക