ചാമ്പ്യന്‍സ് ലീഗ് ആദ്യപാദസെമിയില്‍ ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്ത് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് റയലിന്റെ തിരിച്ചുവരവ്. ഇതോടെ രണ്ടാംപാദത്തിന് മുന്‍പ് തന്നെ റയലിന് വ്യക്തമായ ആധിപത്യം ലഭിച്ചു.
തുടര്‍ച്ചയായ ആറാം തവണയാണ് ജര്‍മന്‍ രാജാക്കന്മാര് റയല്‍ മാഡ്രിഡിനോട് അടിയറവ് പറയുന്നത്. 28ാം മിനിട്ടില്‍ കിമ്മിച്ചിലൂടെ ബയേണ്‍ ആണ് ആദ്യം ലീഡ് നേടിയത്. എന്നാൽ 44ാം മിനിട്ടില്‍ മാര്സെല്ലോയിലൂടെ റയല്‍ ഒപ്പമെത്തി. 57ാം മിനിട്ടിലാണ് റയലിന്റെ വിജയഗോള്‍ പിറന്നത്. ലുകാസിന്റെ അസിസ്റ്റില്‍ നിന്നും അസന്‍സിയോ ആണ് റയലിന്റെ വിജയഗോളിനുടമ.
മെയ് 2നാണ് രണ്ടാം പാദ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക