ഭര്‍ത്താവിനെ ആസിഡ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തിയിരുന്ന ബഷീറാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കായിരുന്നു കൊലയ്ക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 21-നായിരുന്നു ബഷീറിനു നേരെ ആസിഡ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ബഷീറിന് നേരെ കിടന്നുറങ്ങുമ്പോൾ അജ്ഞാതര്‍ ആസിഡ് എറിയുകയായിരുന്നുവെന്നാണ് ഭാര്യ സുബൈദ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ ഇതിന് എതിരായതോടെ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് സുബൈദയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
Also Read : വെറുതെ ഇരുന്ന കുരങ്ങിനെ വെള്ളത്തില്‍ തള്ളിയിട്ടു; യുവാവിനു കിട്ടിയത് എട്ടിന്റെ പണി; വൈറലായ വീഡിയോ കാണാം
ബഷീറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും, ഇതില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക