തൃശൂർ: പട്ടാപ്പകല്‍ തൃശ്ശൂരിൽ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പിടിയിലായി സംഭവത്തിനുശേഷം ഒളിവില്‍പോയ ബിബിരാജുവാണ് അറസ്റ്റിലായത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പുതുക്കാട് സിഐ എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൃത്യം നടത്തിയശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.
Also Read : ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍; കെെയോടെ പിടികൂടിയത് ഭര്‍ത്താവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക